പുല്ലൂര്‍ ഹോസ്പിറ്റലിലെ നവീകരിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തി
പുല്ലൂര്‍: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിലെ മാനസികാരോഗ്യവിഭാഗത്തില്‍ ആധുനികസൗകര്യങ്ങളോടു കൂടിയ നവീകരിച്ച ബ്ലോക്ക് മന്ത്രി ആര്. ബിന്ദു നാടിനു സമര്‍പ്പിച്ചു. സിസ്റ്റര്‍ അനീറ്റ സിഎസ്എസ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ഹോസ്പിറ്റലിലെ സീനിയര്‍ ഡോ. എം.വി. വാറുണ്ണി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത് എന്നിവര്‍ പ്രസംഗിച്ചു. ഹോസ്പിറ്റല്‍ ഡയറക്ടറും മെഡിക്കല്‍ സൂപ്രണ്ടുമായ സിസ്റ്റര്ഡോ. റിറ്റ സിഎസ്എസ് സ്വാഗതവും ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ് ആമുഖപ്രസംഗവും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ് നന്ദിയും പറഞ്ഞു.


പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു