പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍
ഇരിങ്ങാലക്കുട: കേരളത്തിന്റെ ജന്തുവൈവിധ്യത്തിലേക്ക് പുതിയ ഇനം നിശാശലഭത്തെ കൂട്ടിച്ചേര്‍ത്ത് ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍. എറബിഡ കുടുംബത്തിലെ ഒലേപ്പ ജനുസില്‍ പതിനാല് സ്പീഷിസുകളാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ നാലെണ്ണം കേരളത്തില്‍ നിന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സൂര്യമ്മാള് താഴ്വരയില്‍മാത്രം കണ്ടുവരുന്ന സൂര്യമ്മാള് രേഖേ എന്ന നിശാശലഭത്തെയാണ് സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയത്.
ദക്ഷിണ ഏഷ്യന്‍ നിശാശലഭ ജനുസായ ഒലേപ്പയിലെ സ്പീഷീസുകള്‍ കൂടുതല്‍ കാണപ്പെടുന്നത് ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ്. കേരളത്തിലെ വയനാട് ജില്ലയിലെ തോല്‍പ്പെട്ടിയില്‍ നിന്നുമാണ് ഗവേഷകര്‍ ഇതിനെ കണ്ടെത്തിയത്. ക്രൈസ്റ്റ് കോളജിലെ എണ്റ്റമോ ടാക്സ്ഓണമി ഗവേഷണകേന്ദ്രത്തിലെ വിദ്യാര്‍ഥിയായ പി.കെ. ആദര്‍ശും ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. അഭിലാഷ് പീറ്ററുമാണ് ഈ കണ്ടെത്തലിനു പിന്നില്‍.

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം