ബസില്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം, പ്രതിക്ക് ആറുവര്‍ഷം കഠിനതടവ്
ഇരിങ്ങാലക്കുട: 16 വയസുകാരിക്കെതിരെ ബസില്‍ ലൈംഗിക അതിക്രമം നടത്തിയ 51കാരനെ ആറുവര്‍ഷം കഠിനതടവിനും അമ്പതിനായിരംരൂപ പിഴയും ശിക്ഷവിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് വിവിജ സേതുമോഹന് വിധി പ്രസ്താവിച്ചു. 2023 ജനുവരി 12ന് ബസില്‍ യാത്രചെയ്യുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ മാള സ്വദേശി ആയിവീട്ടില് രാജീവി(51)നെയാണ് കോടതി കുറ്റക്കാരനെന്നഴകണ്ട് ശിക്ഷവിധിച്ചത്.
പുതുക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.എസ്. സൂരജ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആറുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ രണ്ടുമാസം കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ്ചെയ്തു. പിഴസംഖ്യ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവിലുണ്ട്.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
എം.ഓ. ജോണ്‍ അനുസ്മരണം
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍