കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞ സംഗീത അധ്യാപികയുടെ സംസ്കാരം നടത്തി ഡിവൈഎഫ്ഐ
ഇരിങ്ങാലക്കുട: അർബുദം ബാധിച്ച് ചികിൽസയിലായിരുന്ന സംഗീത അധ്യാപികയും കോമ്പാറ ഈസ്റ്റ് പുത്തൻ മഠത്തിൽ ലക്ഷ്മണൻ്റെ ഭാര്യയുമായ ഭാഗ്യലത ടീച്ചറുടെ മൃതദേഹ സംസ്കാരമാണ് ബന്ധുക്കൾ കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ ഡിവൈഎഫ്ഐ നടത്തിയത്. തൃശൂർ അമല ആശുപത്രിയിൽ അർബുദ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ഹൃദയാഘാതം മൂലം മരണപ്പെടുകയുമായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ, ബ്ലോക്ക് പ്രസിഡന്റ് പി.കെ. മനുമോഹൻ, ബ്ലോക്ക് കമ്മിറ്റി അംഗം കെ.ഡി. യദു, കാട്ടൂർ മേഖലാ ജോ സെക്രട്ടറി പി.എ. ഷാജഹാൻ, ബ്രാഞ്ച് സെക്രട്ടറി യു.വി. പ്രസാദ് എന്നിവർ ചേർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് വേളൂക്കര ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ വച്ച് സംസ്കാരം നടത്തി.

സെന്‍സസില്‍ ഇനി ജനപങ്കാളിത്തത്തിന്റെ പുതിയ മുഖം; സെല്‍ഫ് എന്യൂമറേഷന് ഉദ്ഘാടനം ചെയ്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ മെറിറ്റ് ഡേയും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും നടത്തി
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; സ്വീകരണം നല്കി