വയലാര്‍ അവാര്‍ഡ് ജേതാവ് അശോകന് ചരുവിലിനു സ്വീകരണവും കലാസന്ധ്യയുടെ ഉദ്ഘാടനവും
ഇരിങ്ങാലക്കുട: സിപിഎം പുല്ലൂര്‍ ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി കലാസന്ധ്യക്ക് തുടക്കമായി. പുരോഗമന സാഹിത്യ സംഘം സംസ്ഥാന അധ്യക്ഷനും വയലാര്‍ അവാര്‍ഡ് ജേതാവുമായ അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി കെ.ജി. മോഹനന് മാസ്റ്റര്‍ വയലാര്‍ അവാര്‍ഡ് ജേതാവിനെ അനുമോദിച്ചു സംസാരിച്ചു. കെ.പി. ദിവാകരന് മാസ്റ്റര്‍ പൊന്നാട ചാര്‍ത്തിയും ജോസ് ജെ. ചിറ്റിലപ്പിള്ളി ഉപഹാരം സമര്‍പ്പിച്ചും വയലാര്‍ അവാര്‍ഡ് ജേതാവ് അശോകന് ചരുവിലിനെ ആദരിച്ചു. പി.വി. രാജേഷ് സ്വാഗതവും കെ.എം. ദിവാകരന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് തിരുവാതിരക്കളി, കൈകൊട്ടി കളി, ഗാനാലാപനം, ഹിപ്പ് ഹോപ്പ് ഡാന്‍സും അരങ്ങേറി.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി