സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കുക, ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ മത്സരയോട്ടങ്ങള്‍ കാരണം അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അപകടരഹിതമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ ബന്ധപ്പെട്ട ബസ് ജീവനക്കാര്‍ അമിത വേഗത കുറക്കുകയും മറ്റു യാത്രകാര്‍ക്ക് പ്രയാസ ഉണ്ടാക്കാത്ത നിലയില്‍ വാഹനം ഓടിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ കരുവന്നൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.
ബ്ലോക്ക് ട്രഷറര്‍ വിഷ്ണു പ്രഭാകരന് മേഖല സെക്രട്ടറി ഐ.ആര്. നിഷാദ്, മേഖല പ്രസിഡന്റ് ബിനോയ് മേഖല ട്രെഷര്‍ ആശ വിഷ്ണു, റെനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടങ്ങള്‍ കാരണം അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ റൂട്ടില്‍ പൊതുജനങ്ങള്‍ക്ക് അപകടരഹിതമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരയി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട സബ് ആര്‍ടിഓക്ക് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതി നല്കി.
ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത്, ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രന്, ഭാരവാഹികളായ അഖില്‍ ലക്ഷ്മണന്, നവ്യകൃഷ്ണ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പി.കെ. ദീപേഷ്, സിജിന്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.