സിബിഎസ്ഇ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മാള ജേതാക്കള്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വെച്ച് നടന്ന ഇന്റര്‍ സ്കൂള്‍ സിബിഎസ്ഇ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മാള ജേതാക്കളായി. ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും.ഹോളി ഗ്രേയ്സ് അക്കാദമി മാള മൂന്നാം സ്ഥാനവും നേടി.
ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനിഷ് കരിം ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എന്‍ഇഎസ് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി, മാനേജര്‍ പ്രഫ. എം.എസ്. വിശ്വനാഥന്, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കായിക വിഭാഗം മേധാവി പി. ശോഭ, പി.കെ. ലെജ്ജിഷ് എന്നിവര്‍ നേതൃത്വം നല്കി.
മുന്‍ ചെയര്‍മാനും, ഡയറക്ടറുമായ എ.എ. ബാലന് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. എസ്എന്‍ഇഎസ് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, എസ്എന്‍ഇഎസ് മുന്‍ ചെയര്‍മാനും ഡയറക്ടറുമായ എ.എ. ബാലന്, മുന്‍ പ്രസിഡന്റും ഡയറക്ടറുമായ കെ.കെ. കൃഷ്ണന്ദബാബു, എസ്എന്‍ഇഎസ് മെമ്പര്‍ പി. മുകേഷ്, എസ്എന്‍ഇഎസ് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം എന്നിവരാണ് ട്രോഫികള്‍ സ്പോണ്സര് ചെയ്തത്.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ക്രൈസ്റ്റ് കോളജില്‍ എന്‍ഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു
വെള്ളാനി ക്രൈസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമവും സ്നേഹാദര പുരസ്കാര വിതരണവും നടത്തി
തവനിഷിന്റെ ഇഗ്നൈറ്റ്; അത്ഭുത ബാലന് മാസ്റ്റര്‍ യസീന്‍ മുഖ്യാതിഥിയായി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി