ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൊടിയേറി
ഇരിങ്ങാലക്കുട: 35 ാമത് സ്കൂള്‍ കലോത്സവം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി. സെന്റ് മേരീസ് സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി. കലോത്സവ ലോഗോ രൂപകല്‍പ്പന ചെയ്ത സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ഷെബിന്‍ ഷോബിയെ ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ്വില് അംബാസഡറും ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡിയുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ ആദരിച്ചു. ഇരിങ്ങാലക്കുട ഡിഇഒ ടി. ഷൈല കലോത്സവ സന്ദേശം നല്കി.
ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റ് ബൈജു കൂവ്വക്കാടന്‍, സെന്റ് മേരീസ് ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് അജോ ജോണ്‍, ഇരിങ്ങാലക്കുട ബിപിസി കെ.ആര്. സത്യപാലന്, ഡയറ്റ് ഫാക്കല്‍റ്റി എം.ആര്. സനോജ്, ഹെഡ്മിസ്ട്രസ് ഫോറം കണ്‍വീനര്‍ ടി.കെ. ലത, എല്‍പി യുപി ഹെഡ്മിസ്ട്രസ് ഫോറം കണ്‍വീനര്‍ സിന്ധു മേനോന് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്സന് പി. ഡൊമിനിക് സ്വാഗതവും ഇരിങ്ങാലക്കുട എഇഒ ഡോ. എം.സി. നിഷ നന്ദിയും പറഞ്ഞു.

വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കിന്‍ഡര്‍ ഗാര്ഡന് ബിരുദ ദാന ദിനം ആഘോഷിച്ചു
സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എക്സിബിഷന് നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് വിദേശ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ക്രൈസ്റ്റ് കോളജില്‍ മെറിറ്റ് ഡേ പ്രതിഭകള്‍ക്ക് ആദരം