റോഡുകളുടെ ശോചനീയാവസ്ഥ; സിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പട്ടണത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരായി സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അനിത രാധാകൃഷ്ണന്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ബി. ലത്തീഫ്, എ.ജെ. ബേബി എന്നിവര്‍ സംസാരിച്ചു. സിപിഐ മണ്ഡലം അസി: സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് സ്വാഗതവും ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. പ്രസാദ് നന്ദിയും പറഞ്ഞു. വി.ആര്. രമേഷ്, പി.ആര്. രാജന്, ഇ.ജി. നെജില്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു