കഥകളിസംഗീത കുലപതി കലാമണ്ഡലം നീലകണ്ഠന് നമ്പീശന് അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട: കഥകളിസംഗീതത്തിന്റെ കുലപതിയായ കലാമണ്ഡലം നീലകണ്ഠന് നമ്പീശന് അനുസ്മരണം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. ഡോ. കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബും, കലാമണ്ഡലം നീലകണ്ഠന് നമ്പീശന് അനുസ്മരണസമിതിയും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന് അദ്ധ്യക്ഷതവഹിച്ചു. കലാമണ്ഡലം നീലകണ്ഠന് നമ്പീശന് സ്മാരക പുരസ്കാരം കഥകളി സംഗീതജ്ഞനായ കലാനിലയം ഉണ്ണിക്കൃഷ്ണനും, ശ്രേഷ്ഠകഥകളി സംഗീതജ്ഞന് കലാമണ്ഡലം സുകുമാരനും നല്കി ആദരിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കീഴിലുള്ള പി എസ് വി നാട്യസംഘത്തിന്റെ സഹകരണത്തോടെ നളചരിതം ഒന്നാംദിവസം കഥകളിയും അരങ്ങേറി.