വഖഫ് അധിനിവേശത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ വന്‍ പ്രതിഷേധ റാലി നടത്തി

ഇരിങ്ങാലക്കുട: വഖഫ് അധിനിവേശത്തിനെതിരെ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ റാലി നടത്തി. ഇരിങ്ങാലക്കുട നിത്യാരാധന കേന്ദ്രത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍ പേപ്പല്പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്ന പ്രതിഷേധ റാലി ചന്തക്കുന്ന് ജംഗ്ഷന് വഴി ഠാണാ ജംഗ്ഷന് ചുറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ സമാപിച്ചു.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, നിത്യാരാധനകേന്ദ്രം വൈസ് റെക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ, ട്രസ്റ്റിമാരായ തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന് തട്ടില്‍മണ്ടി ഡേവി, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, എകെസിസി വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, സെക്രട്ടറി സില്‍വി പോള്‍, ട്രഷറര്‍ വിന്‍സന്റ് കോമ്പാറക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
