കുഴിക്കാട്ടുകോണം വിമലമാതാ ഇടവകയില്‍ തിരുനാളിനു കൊടിയേറി
ഇരിങ്ങാലക്കുട: കുഴിക്കാട്ടുകോണം വിമലമാതാ ഇടവകയില്‍ പരിശുദ്ധവിമലമാതാവിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുനാളിനു കൊടിയേറി. ഇടവക വികാരി ഫാ. വര്‍ഗീസ് അരിക്കാട്ട് കൊടിയേറ്റം നിര്‍വഹിച്ചു. ഇന്ന് രാവിലെ ഏഴിന് ലദീഞ്ഞ്, നോവേന, വിശുദ്ധ കുര്‍ബാന, രൂപം എഴുന്നള്ളിച്ച് വയ്ക്കല്‍ എന്നീ കര്‍മങ്ങള്‍ക്ക് ഫാ. ജോജി പാലമറ്റം മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് രണ്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 10 ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ ദിനമായ നാളെം രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ചാക്കോ കാട്ടുപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. ജോസ് കേളംപറമ്പില്‍ സിഎംഐ തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് 3.30 ന് ദിവ്യബലിക്ക് ഫാ. ജോസഫ് തൊഴുത്തുങ്കല്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. തിരുനാളിന്റെ വിജയത്തിന് വികാരി ഫാ. വര്‍ഗീസ് അരിക്കാട്ട് ട്രസ്റ്റിമാരായ വര്‍ഗീസ് പുല്ലോക്കാരന്‍, വര്‍ഗീസ് മാളിലേയക്കല്, ജനറല്‍ കണ്‍വീനര്‍ റോയ് പൊറത്തൂക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി