വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് രൂപീകരിച്ചു

കാട്ടൂര്‍: കാട്ടൂര്‍ എടതിരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ യൂണിറ്റ് രൂപീകരിച്ചു. നിയോജക മണ്ഡലം ഖജാന്‍ജി എന്‍.ജി. ശിവരാമന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഞ്ചില്‍ തേക്കാനത്ത് അധ്യക്ഷനായി. യൂത്ത് വിംഗ് തെരഞ്ഞെടുപ്പ് നടത്തി. ജോമോന് പേങ്ങിപറമ്പില്‍ പ്രസിഡന്റ് (കാട്ടൂര്‍), ആന്സന് ചിറമ്മല്‍ സെക്രട്ടറി (കരാഞ്ചിറ), ഹാറൂണ്‍ ഹുസൈന് ട്രഷറര്‍ (എടതിരുത്തി) എന്നിവര്‍ സ്ഥാനമേറ്റു.