സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് 14ന് രാവിലെ ഒമ്പത് മുതല്‍ 12 വരെ
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും സെന്റ് വിന്‍സെന്റ് ഡിആര്‍സി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 14ന് രാവിലെ ഒമ്പത് മുതല്‍ 12 വരെ ഇരിങ്ങാലക്കുട സെന്റ് വിന്‍സന്റ് ഡയബറ്റിക് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സെന്റ് വിന്‍സെന്റ് ഡിആര്‍സി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് പങ്കെടുക്കും. സൗജന്യ സേവനങ്ങള്‍: ഡോക്ടര്‍ കണ്സള്ട്ടേഷന്, കണ്ണ് ടെസ്റ്റ്, ബ്ലഡ് ഷുഗര്‍ ടെസ്റ്റ്, ക്രീയാറ്റിനിന്‍ ടെസ്റ്റ്, കൊളസ്ട്രോള്‍ ടെസ്റ്റ്, ഡയബറ്റിക് ന്യൂറോപതി ടെസ്റ്റ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ട നമ്പറുകള്‍: 0480 2826213, 8139894985

ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിനോട് അനുബന്ധിച്ച് ആരോഗ്യ ബോധവല്‍ക്കരണ പ്രചരണം നടത്തി
കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ആരോഗ്യ പ്രചരണ വാഹനം
കോളോസ്റ്റമി ശസ്ത്രക്രിയ നടത്തിയവര്‍ക്കുള്ള പരിശീലന പരിപാടി സഘടിപ്പിച്ചു
സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
യൂത്ത് കോണ്‍ഗ്രസ് നേത്ര പരിശോധന ക്യാമ്പ് നടത്തി
സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ്