ആശുപത്രിയിലും കുരുന്നുകള്‍ക്ക് ശിശുദിനത്തില്‍ സാന്ത്വനമേകാന്‍ കാറളം വിഎച്ച്എസ്ഇയിലെ എന്‍എസ്എസ് വളണ്ടിയേഴ്സ്
കാറളം: കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ ശിശുദിനത്തിന്റെ ഭാഗമായി കുരുന്നുകള്‍ക്ക് എന്‍എസ്എസ് വളണ്ടിയേഴ്സ് സമ്മാനങ്ങള്‍ നല്കി. രോഗങ്ങള്‍ മൂലം സ്കൂളിലെ ശിശുദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാവാതെ ആശുപത്രിയില്‍ കഴിയുന്ന കുരുന്നുകള്‍ക്ക് കാറളം വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച കുസൃതിയിലൂടെ സ്നേഹസമ്മാനം നല്കി. കുരുന്നുകളോടൊപ്പം പാട്ടുപാടി കൊടുത്തും, വിശേഷങ്ങള്‍ അന്വേഷിച്ചും ശിശുദിനത്തിന്റെ സവിശേഷതകള്‍ പങ്കുവെച്ചും എന്‍എസ്എസ് വളണ്ടിയേഴ്സ് അവരോടൊപ്പം സമയം ചെലവഴിച്ചു. വേറിട്ട രീതിയില്‍ ശിശുദിനം ആഘോഷിക്കാന്‍ സാധിച്ചത് വ്യത്യസ്തമായ അനുഭവമായി എന്ന് വളണ്ടിയര്‍ ലീഡര്‍ ദേവനന്ദ അനുഭവം പങ്കുവെച്ചു.


ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് എഐസിടിഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ്
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
ക്രൈസ്റ്റ് കോളജില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌറില് സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
മഹിളാ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു