കെഎസ്ഇ വെസ്റ്റാ ബാലകലോത്സവം; എം.എ. അബ്രാം വെസ്റ്റാ ബേബി പ്രിന്‍സ്, എലിസ ആഷ്ലിന് വെസ്റ്റാ ബേബി പ്രിന്‍സസ്
ഇരിങ്ങാലക്കുട: കെഎസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന 25ാ മത് വെസ്റ്റാ ബാലകലോത്സത്തില് എം.എ. അബ്രാം വെസ്റ്റാ ബേബി പ്രിന്‍സായും എലിസ ആഷ്ലിന് വെസ്റ്റാ ബേബി പ്രിന്സസായും തെരഞ്ഞെടുത്തു. ഇരുവരും പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സ്കൂളിലെ വിദ്യാര്‍ഥികളാണ്. ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ഇരുവരെയും കിരീടമണിയിച്ചു. മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സന് അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സീസ്, കെഎസ്ഇ ജനറല്‍ മാനേജര്‍ എം. അനില്‍, ജനറല്‍ കണ്‍വീനര്‍ എം.പി. അനില്‍കുമാര്‍, നവനീത് എം. വാര്യര്‍ എന്നിവര്‍ സംസാരിച്ചു. ബാലകലോത്സവത്തില്‍ ചിത്രരചന, ഫാന്‍സി ഡ്രസ്, ലളിത ഗാനം, സംഘഗാനം, സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്), നാടോടിനൃത്തം, സംഘനൃത്തം, പ്രസംഗ മത്സരം, ആന്‍ഡ് എന്നീ ഇനങ്ങളില്‍ മത്സരം നടന്നു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം