പൊതുനിരത്തുകള്‍ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി പടിയൂര്‍ പഞ്ചായത്ത്
പടിയൂര്‍: മാലിന്യമുക്ത നവകേരള സൃഷ്ടിയുടെ ഭാഗമായി പടിയൂര്‍ പഞ്ചായത്തിലെ പൊതുനിരത്തില്‍ നിന്നും ജനകീയ കാമ്പയിനിലൂടെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ലസ്റ്ററുകള്‍ തിരിച്ച് മാലിന്യ മുക്തമാക്കി. പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് കാക്കാത്തുരുത്തി പാലത്തിന് സമീപം നിര്‍വഹിച്ചു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി വിവിധ കാമ്പയിനാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോട്ടിലുകള്‍ സ്ഥാപിച്ചിരുന്നു. പഞ്ചായത്തിലെ വിവിധ ഓഫീസ്, സ്കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഹരിത ഓഫീസായിട്ടുള്ള പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കഴിഞ്ഞദിവസങ്ങളില്‍ നടത്തി. ഹരിതകര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ കാമ്പയിനില്‍ പങ്കാളികളായി.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം