റോഡ് സുരക്ഷ: മാതൃകയായി അവിട്ടത്തൂര്‍ സ്കൂളിലെ ഗൈഡ്സ് വിദ്യാര്‍ഥിനികള്‍
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്പിലെ പൊട്ടിയ സുരക്ഷാകണ്ണാടി മാറ്റിവച്ചും കാഴ്ചമറക്കുന്ന പുല്ല് വെട്ടിയും സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗൈഡ്സ് വിദ്യാര്‍ഥിനികള്‍ മാതൃകയായി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് സുരക്ഷാ കണ്ണാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ എ. അജിത്കുമാര്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണന് നമ്പൂതിരി, ഹെഡ്മാസ്റ്റര് മെജോ പോള്‍, ഗൈഡ്സ് ക്യാപ്റ്റന്‍ ടി.എന്‍. പ്രസീദ, പിടിഎ അംഗം എന്‍.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

കിഡീസ് കായിക മേള നടന്നു
കുട്ടികള്‍ക്കുളള നീന്തല്‍ പരിശീലനം പദ്ധതി ഉദ്ഘാടനം ചെയ്തു
എടതിരിഞ്ഞി എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന്
വെള്ളാനി എഎല്‍പി എസില്‍ 20 ലക്ഷം രൂപയുടെ പാചകപ്പുര മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി
ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു; മുനിസിപ്പല്‍ മൈതാനം പൂര്‍വ സ്ഥിതിയിലാക്കിയില്ല പ്രതിഷേധവുമായി എല്‍ഡിഎഫും ബിജെപിയും