കാര്‍മല്‍ മെലഡി 2024; ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വിശുദ്ധ എവുപ്രാസ്യയുടെയും വിശുദ്ധ പദ പ്രഖ്യാപനത്തിന്റെ നിത്യഹരിത ഓര്‍മ്മയ്ക്കായി ഇരിഞ്ഞാലക്കുട സിഎംസി ഉദയ പ്രാവിന്‍സ് ഒരുക്കിയ പതിനൊന്നാമത് കാര്‍മല്‍ മെലഡി 2024 ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ അവാര്‍ഡ് ദാനം, നിയോ ഫിലിം സ്കൂള്‍ സ്ഥാപകന്‍ ഡോ. ഡെയിന്‍ ജോസഫ് നിര്‍വഹിച്ചു. സിഎംസി ഉദയ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍. ഡോ. വിമല സിഎംസി അധ്യക്ഷത വഹിച്ചു.
മീഡിയ കൗണ്‍സിലര്‍ സിസ്റ്റര്‍ ഫഌററ്റ് സിഎംസി സ്വാഗതവും ഉദയ പ്രോവിന്‍സ് പിആര്‍ഒ സിസ്റ്റര്‍ സവീന സിഎംസി നന്ദിയും പറഞ്ഞു. മാള കാര്‍മല്‍ കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍. ഡോ. റിനി മരിയ, ജീവജ്വാല അക്കാദമി ഓഫ് ആര്‍ട്സ് ഡയറക്ടര്‍ സി. ബിന്‍ജു ജേക്കബ് എന്നിവര്‍ സംസാരിച്ചു. മികച്ച ഹ്രസ്വചിത്രങ്ങള്‍ക്കും ആര്‍ടിസ്റ്റുകള്‍ക്കും ചടങ്ങില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു.
ബെസ്റ്റ് ഫസ്റ്റ് ഷോര്‍ട്ട് ഫിലിം – ചാച്ചന്
ബെസ്റ്റ് സെക്കന്റ് ഷോര്‍ട്ട് ഫിലിം – ഇനിയാരംഭം
ബെസ്റ്റ് തേര്‍ഡ് ഷോര്‍ട്ട് ഫിലിം – ദൈവത്തിന്റെ അത്താഴം
മികച്ച സംവിധാനം – ഫാ. ഗ്രിജോ മുരിങ്ങാത്തേരി,
മികച്ച തിരക്കഥ – ഫാ. ഫിജോ ആലപ്പാടന്‍
മികച്ച സിനിമാറ്റോഗ്രഫി – ഷെഫിന് റാഫി വി.
മികച്ച എഡിറ്റര്‍ – സന്ദേശ് സത്യന്. മികച്ച നടന് – കെ.വി. ജോസ്, മികച്ച നടി – ജാന്‍സി ജോസ് പാറക്കല്‍
സ്പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹമായ ഹ്രസ്വ ചിത്രങ്ങള്‍ – പരസ്പരം മതിലിനപ്പുറം പെനുവേല്‍

നൃത്തച്ചുവടുകളുമായി പുലിക്കൂട്ടം, ആരവം മുഴക്കി പുരുഷാരം
തിരുവോണം വരെ മഴ; പുലിക്കളിക്ക് വെയിലിന്റെ വരവേല്‍പ്പ്!
കരിമ്പുലിയും പുള്ളിപ്പുലിയും റെഡി, ഇന്ന് പുലിയിറക്കം
തിരുവോണ നാളില്‍ പട്ടിണി സമരം; ടൗണ്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍
പിടിച്ചുകെട്ടാമെങ്കില്‍ കെട്ടിക്കോ, വ്യാഴാഴ്ച ഇരിങ്ങാലക്കുടയില്‍ പുലിയിറക്കം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി