കരൂപ്പടന്ന എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പല്ലൊട്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി സംവദിച്ചു
ഓല മെടഞ്ഞ് നിര്‍മ്മിച്ച സ്റ്റാളില്‍ പഴയകാല മിഠായികള്‍, ഓല കൊണ്ട് നിര്‍മ്മിച്ച വിവിധയിനം പഴയ കാല കളിപ്പാട്ടങ്ങള്‍, പല്ലൊട്ടി സിനിമയില്‍ കാണിച്ചിരുന്ന കളിവണ്ടികളും ഒരുക്കിയിരുന്നു
കരൂപ്പടന്ന: കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പല്ലൊട്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി സംവദിച്ചു. തൊണ്ണൂറ് കാലഘട്ടത്തിലെ ജീവിതത്തെയും, അക്കാലത്തെ സ്കൂള്‍ കുട്ടികളുടെ അനുഭവങ്ങളെയും ജീവിത സാഹചര്യത്തെയും അതി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന സിനിമയാണ് പല്ലൊട്ടി. സംവിധായകന് ജിതിന് രാജ്, തിരക്കഥാകൃത്ത് ദീപക് വാസന്, ക്യാമറാമാന് ഷാരോണ്‍ ശ്രീനിവാസ്, അഭിനേതാക്കളായ ഡാവിഞ്ചി, നീരജ് കൃഷ്ണ, ഫൈസല്‍ അലി എന്നിവരാണ് സ്കൂളിലെത്തിയത്.
പഴമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് നടന്ന പരിപാടി എന്‍എസ്എസ് വൊളന്റിയര്‍ തയ്യാറാക്കിയ പല്ലൊട്ടിയുടെ ക്ലാപ്പ് ബോര്‍ഡ് അടിച്ച് കൊണ്ട് ഫിലിം ഡയറക്ടര്‍ ജിതിന് രാജ് ഉദ്ഘാടനം ചെയ്തു. 90 കാലഘട്ടത്തിലെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മധുര മിഠായികളുടെ സ്റ്റാളും എന്‍എസ്എസ് യൂണിറ്റ് തയ്യാറാക്കിയിരുന്നു. ഓല മെടഞ്ഞ് നിര്‍മ്മിച്ച സ്റ്റാളില്‍ പഴയകാല മിഠായികള്‍, ഓല കൊണ്ട് നിര്‍മ്മിച്ച വിവിധയിനം പഴയ കാല കളിപ്പാട്ടങ്ങള്‍, പല്ലൊട്ടി സിനിമയില്‍ കാണിച്ചിരുന്ന കളിവണ്ടികളും ഒരുക്കിയിരുന്നു.
സിനിമയിലെ രംഗങ്ങള്‍ വളണ്ടിയേഴ്സ് വരച്ച് പ്രദര്‍ശിപ്പിച്ചു. സിനിമയില്‍ കാണിച്ച പഴയ കാല പലഹാരമായ അരി വറുത്ത് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് ചര്‍ച്ചകള്‍ക്കിടയില്‍ വിളമ്പിയത് പുതുമയായി. സന ഫാത്തിമ പല്ലൊട്ടിയിലെ ഗാനം ആലപിച്ചു. പഴയ കാല ജീവിതത്തില്‍ നിന്നും ആധുനിക കാലത്തെത്തിയപ്പോള്‍ സൗഹൃദത്തിന്റെ ആഴം കുറഞ്ഞുവരുന്നതായി സൗഹൃദത്തിന്റെ കഥ പറയുന്ന സൗഹൃദ കൂട്ടായ്മയായ അണിയറ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പല്ലൊട്ടിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കരൂപ്പടന്ന സ്കൂള്‍ വിദ്യാര്‍ഥി കൂടിയായ ഡാവിഞ്ചിക്ക് ഏറ്റവും നല്ല ബാലനടനുള്ള സംസ്ഥാന അവാര്‍ഡും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.
സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി കൂടിയായ ഫൈസല്‍ അലിയും ഈ സിനിമയില്‍ ജോണ്സന് മാഷ് എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നു. അഭ്രപാളിയില്‍ കണ്ട സിനിമയുടെ അണിയറപ്രവര്‍ത്തകരുമായും സിനിമയിലെ കണ്ണേട്ടനും ണ്ണിക്കുട്ടനും ജോണ്സണ് മാഷുമായുള്ള ചര്‍ച്ച വളണ്ടിയേഴ്സിന് പുതിയൊരു അനുഭവമായിരുന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.എം. നജഹ, വളണ്ടിയേഴ്സായ ചാന്ട്രോണ്, ഷബാന ഫാത്തിമ, അല്ഷാനിഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.