കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു
ആളൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ വെള്ളാഞ്ചിറ സ്വദേശി തച്ചംപിളളി വീട്ടില്‍ നിഖില്‍ (36) അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഒരു വര്‍ഷത്തേയക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തപ്പെട്ട നിഖില്‍ ഉത്തരവ് ലംഘിച്ച് കൊരട്ടി കുന്നപ്പിള്ളി ദേവരാജഗിരി അമ്പലപരിസരത്ത് എത്തിയതായിരുന്നു. പോലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിന്തുടര്ന്നാണ് പോലീസ് പിടികൂടിയത്.
വധശ്രമം, വ്യാജമദ്യ വില്‍പ്പന, ചന്ദനക്കടത്ത്, കഞ്ചാവ് വില്‍പ്പന തുടങ്ങിയ 14 ഓളം കേസുകളില്‍ നിഖില്‍ പ്രതിയാണ്. കൊരട്ടി പോലീസ് ഇന്‍സ്പെക്ടര്‍ അമൃതരംഗന്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ എം.ജെ. സജിന്‍, റെജി മോന്, സ്പെഷല്‍ ബ്രാഞ്ച് എഎസ്ഐ വി.ആര്. രഞ്ചിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സജീഷ്കുമാര്‍, ജിതിന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി