സ്നേഹത്തണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു
മുരിയാട്: വയോ മന്ദസ്മിതം മുരിയാട് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 14 ല്‍ 60 വയസ് കഴിഞ്ഞവരുടെ കൂട്ടായ്മയായ സ്നേഹത്തണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മണി സജയന് അധ്യക്ഷത വഹിച്ചു. പ്രശസ്ത നടനും സീരിയല്‍ സംവിധായകനുമായ തോമസ് ചേനത്തു പറമ്പില്‍ ക്രിസ്തുമസ് സന്ദേശം നല്കി. സംഗീത നാടകസമിതി ഭരണസമിതി അംഗം സജു ചന്ദ്രന്, ആശാവര്‍ക്കര്‍ അജിത രാജന്, സെക്രട്ടറി എ.എന്‍. രാജന്, ഉഷ ഭാസ്കരന്, സുരേന്ദ്രന് ചേലക്കുളത്ത്, സീത ഷണ്മുഖന്, പങ്കജം ഗോപി എന്നിവര്‍ സംസാരിച്ചു.