വര്‍ണ്ണക്കുട സാംസ്കാരികോത്സവത്തിന് മന്ത്രി ഡോ. ആര്. ബിന്ദു കൊടിയേറ്റി
ഇരിങ്ങാലക്കുട: വര്‍ണ്ണക്കുട സാംസ്കാരികോത്സവത്തിന് മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു കൊടിയേറ്റി. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്സി സ്കൂള്‍ വിദ്യാര്‍ഥികളുടെ ഫ്ലാഷ് മോബ്, സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികളുടെ സ്നേഹസംഗീതം, ജനങ്ങള്‍ അണിച്ചേര്‍ന്ന ദീപജ്വാല, വര്‍ണ്ണമഴ എന്നിവയും നടന്നു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയി അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, ജില്ല പഞ്ചായത്തംഗം ഷീല അജയഘോഷ്, പ്രോഗ്രാം കമ്മിറ്റി ജന. കണ്‍വീനറും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. ജോജോ, കെ.എസ്. തമ്പി, ടി.വി. ലത, ലിജി രതീഷ്, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെയ്സന് പാറേക്കാടന്‍,
അംബിക പള്ളിപ്പുറത്ത്, ഫെനി എബിന്, അഡ്വ. ജിഷ ജോബി, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, മുകുന്ദപുരം തഹസില്‍ദാര്‍ സിമീഷ് സാഹു, ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ. ഗോപി, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ക്രൈസ്റ്റ് എന്‍ജനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ടെല്‍സണ്‍ കോട്ടോളി, ഷെറിന് അഹമ്മദ്, അഡ്വ. അജയകുമാര്‍, പി.ആര്. സ്റ്റാന്‍ലി, എ.സി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വര്‍ണ്ണക്കുട സാഹിത്യ മത്സരം നടത്തി
ഇരിങ്ങാലക്കുട: വര്‍ണ്ണക്കുടയുടെ ഭാഗമായി സാഹിത്യ മത്സരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന മത്സരം പി.കെ. ഭരതന് ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുധ ദിലീപ്, കോ ഓര്‍ഡിനേറ്റര്‍ ഇന്ദുകല, പി.ആര്. സ്റ്റാന്‍ലി, പി.ബി. അസീന, ബിപിസി കെ.ആര്. സത്യപാലന്, ബാലകൃഷ്ണന് അഞ്ചത്ത് എന്നിവര്‍ സംസാരിച്ചു. കഥാ, കവിത രചന, പ്രസംഗം, ലളിതഗാനം എന്നീ ഇനങ്ങളില്‍ യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.