മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനു നവവൈദീകന് ഫാ. റിജോ എടുത്തിരുത്തിക്കാരന്‍ കൊടി ഉയര്‍ത്തുന്നു.
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനു നവവൈദീകന് ഫാ. റിജോ എടുത്തിരുത്തിക്കാരന്‍ കൊടി ഉയര്‍ത്തി. തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ജോണി മേനാച്ചേരി, അസി. വികാരി ഫാ. ലിജോ മണിമലക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി. ഇന്ന രാവിലെ ആറു മണിക്കുള്ള ദിവ്യബലിക്കു ശേഷം വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിപ്പുകള്‍ ആരംഭിക്കും. രാത്രി 10.30 ന് അമ്പെഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും.നാളെ രാവിലെ 10.30 നുള്ള തിരുനാള്‍ ദിവ്യബലിക്ക് ഫാ. മെജിന്‍ കല്ലേലി മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജോസ് കേളംപ്പറമ്പില് തിരുനാള്‍ സന്ദേശം നല്‍കും. നാലിന് തിരുനാള്‍ പ്രദക്ഷിണം. തിങ്കളാഴ്ച്ച വൈകീട്ട് ഏഴിന് അമ്പ് ഫെസ്റ്റിവല്‍ ഉണ്ടായിരിക്കും. കൈക്കാരന്മാരായ മിന്‍സന്‍ പാറമേല്‍, ടോമി എടത്തിരുത്തിക്കാരന്‍, അനൂപ് ബേബി അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി