മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്ററി വിദ്യാലയത്തിന്റെ 11-ാം മത് വാര്‍ഷികം
മാപ്രാണം: മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ 11-ാം മത് വാര്‍ഷികം ടെന്നീസ് അത്ലറ്റ് പരുള്‍ ഗോസ്വാമി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോണി മേനാച്ചേരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട രൂപത കോ ഓര്പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, പ്രന്‍സിപ്പല്‍ പി.എ. ബാബു, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, പിടിഎ പ്രസിഡന്റ് അഡ്വ. സിജു പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.