ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം നടത്തി
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ വാര്‍ഷികാഘോഷം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. കോ ഓര്പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്‍സണ്‍ ഡൊമിനിക്, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, പിടിഎ പ്രസിഡന്റ് കെ.ആര്. ബൈജു, മാനേജ്മെന്റ് പ്രതിനിധി പി.ജെ. തിമോസ്, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് റീജ ജോസ്, കെ.ബി. ആന്‍സി ലാല്‍, ഒഎസ്എ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജോയിന്റ് സ്റ്റാഫ് സെക്രട്ടറി സി. ഹണി, പ്രോഗ്രാം കണ്‍വീനര്‍ എം.ജെ. ഷീജ, സ്കൂള്‍ ചെയര്‍പേഴ്സണ്‍ ജെയിന് റോസ് പി ജോഷി എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപികമാരായ സി.ഡി. ഷീജ, നീമ റോസ് നിക്ലോവസ്, കെ.കെ. ജാന്‍സി എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്