വിളയാടിയ ഗുണ്ടകളെ വേട്ടയാടി പോലീസ്
ഇരിങ്ങാലക്കുട: കോണത്തുകുന്ന് കാരുമാത്രയില്‍ വടിവാളും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ വിളയാട്ടം നടത്തിയ ഏഴു പേരെ പോലീസ് പിടികൂടി. പുല്ലൂറ്റ് പാറക്കല്‍ സുട്ടു എന്നു വിളിക്കുന്ന സുബീഷ് (32), പുല്ലൂറ്റ് കോഴിക്കട സ്വദേശി കാരയില്‍ ലുട്ടാപ്പി എന്നു വിളിക്കുന്ന ശ്യാംലാല്‍ (25), കാരുമാത്ര നാലുമാക്കല്‍ സന്ദീപ് (27), പുല്ലൂറ്റ് പഴവേലിക്കകത്ത് വയറന്‍ എന്നു വിളിക്കുന്ന നംജിത്ത് (24), എടവിലങ്ങ് കാര സ്വദേശി കൊണ്ടിയാറ സഹില്ദേവ് (35), കാരുമാത്ര പുതുക്കാട്ടില്‍ അഖില്‍ (26), പുത്തന്‍ചിറ കണ്ണികുളങ്ങര സ്വദേശി തിരുക്കുളം സന്ദീപ് (30) എന്നിവരാണു പിടിയിലായത്. ഒക്ടോബര്‍ 11 നു ഞായറാഴ്ച കാരുമാത്ര ആലൂക്കപറമ്പില്‍ ആള് താമസമില്ലാത്ത വീടുകളിലിരുന്നു മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതു ചോദ്യം ചെയ്തതില്‍ ഉള്ള വിരോധത്താല്‍ കാരുമാത്ര മേക്കാട്ടില്‍ വീട്ടില്‍ സുരപ്പന്‍ മകന് നന്ദുകൃഷ്ണയെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നന്ദു കൃഷ്ണ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. നന്ദു കൃഷ്ണയെ പ്രതികള്‍ ആക്രമിച്ച വിവരം പോലീസില്‍ അറിയച്ചത് കല്ലിംങ്ങപ്പുറം അശോകന്റെ വീട്ടുകാര്‍ ആണെന്നു തെറ്റിധരിച്ച പ്രതികള്‍ ഒക്ടോബര്‍ 12 നു അര്‍ധരാത്രി മാരകായുധങ്ങളുമായി അശോകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഒല്ലൂരിലുള്ള ഒളിത്താവളത്തില്‍ നിന്നു പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സിഐ എം.ജെ. ജിജോ, എസ്ഐ പി.ജി. അനുപ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടിയ സംഘത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐമാരായ സലിം, ബെന്നി ജോസഫ്, സിപിഒമാരായ ഇ.എസ്. ജീവന്, വൈശാഖ് മംഗലന്‍, ജോസഫ്, സുധീഷ്, ബാലു, ഡാനി സാനി, സ്പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ സനീഷ് ബാബു എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കി.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍