സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് സിപിആറില്‍ പരിശീലനം നല്കി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ബയോളജി വിഭാഗം ഇരിങ്ങാലക്കുട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ വിദ്യാര്‍ഥിനികള്‍ക്ക് ബെസ്റ്റ് ആന്‍ഡ് ബ്രീത്ത് സിപിആറില്‍ എസന്‍ഷ്യല്‍ പരിശീലനം നല്കി. പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളില്‍ നടത്തുന്ന അടിയന്തര നടപടിക്രമമാണ് കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ അഥവാ സിപിആര്‍. കോളജിലെ ഫിറ്റ് ഫോര്‍ ലൈഫ് എന്ന ആരോഗ്യ സംരക്ഷണ സംരംഭത്തിന്റെ ഭാഗമായി കോളജ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിശീലന പരിപാടിയില്‍ ഇരുന്നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഡോ. വിശ്വനാഥന് ഉദ്ഘാടനം നടത്തി.
ബയോളജി വിഭാഗം മേധാവി ആന്‍ ആന്റണി അധ്യക്ഷത വഹിച്ചു. ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. റ്റാന്സിയാ റോസലിന് പരിശീലകരായി എത്തിയ ഡോക്ടര്‍മാരുടെ പാനലിനെ പരിചയപ്പെടുത്തി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. അഞ്ജന, സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റ്യന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഫിറ്റ് ഫോര്‍ ലൈഫ് കോ ഓര്‍ഡിനേറ്ററുമായ ഡോ. സ്റ്റാലിന് റാഫേല്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഇരിങ്ങാലക്കുട വിഭാഗം പ്രസിഡന്റ് ഡോ. അരുണ്‍ വിക്ടര്‍, കോഴ്സ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ജോം ജേക്കബ്, ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വി.ടി. അഞ്ജു, ബയോളജി വിഭാഗം അധ്യാപകരായ ഡോ. വില്‍സി വില്‍സണ്‍, പി.കെ. കീര്‍ത്തന എന്നിവര്‍ സംസാരിച്ചു.
മരിക്കുന്ന വ്യക്തിയുടെ പുനരുജ്ജീവനത്തിനുള്ള സാധ്യത സിപിആര്‍ എങ്ങനെ വര്‍ദ്ധിപ്പിക്കും എന്നതിനെക്കുറിച്ചു പരിശീലകര്‍ വിശദീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് സിപിആര്‍ ഡമ്മികള്‍ ഉപയോഗിച്ച് സിപിആറില്‍ പരിശീലനം നല്കി. ഡോ. അരുണ്‍ വിക്ടര്‍ (ഫാമിലി ഹെല്‍ത്ത് സെന്റര്‍, പൂമംഗലം), ഡോ. ജോം ജേക്കബ് (ബിഷപ് ആലപ്പാട്ട് മെമ്മോറിയല്‍ ഹോസ്പ്പിറ്റല്‍ കരാഞ്ചിറ), ഡോ. ഉഷാകുമാരി (ജനറല്‍ ഹോസ്പ്പിറ്റല്‍ ഇരിങ്ങാലക്കുട), ഡോ. ഹരീന്ദ്രനാഥ് (മെട്രോ ഹോസ്പിറ്റല്‍ ഇരിങ്ങാലക്കുട), ഡോ. വിശ്വനാഥന് (ബേബി ഹോസ്പ്പിറ്റല്‍, കരുവന്നൂര്‍) എന്നിവര്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു.