പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു മുന്പില് നഗ്നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
ആളൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കോടാലി സ്വദേശി പുത്തന്‍വീട്ടില്‍ ഗോപാല്‍(28) അറസ്റ്റില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കുട്ടികള്‍ കളിക്കുന്നിടത്തേക്കുവന്ന് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവശേഷം പല ഉള്‍വഴികളിലൂടെ സഞ്ചരിച്ച് രക്ഷപ്പെട്ട ഇയാളെ കഴിഞ്ഞദിവസം രാത്രി കോടാലി മൂന്നുമുറിയില്നിന്നാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കോടതില്‍ ഹാജരാക്കിയ ഗോപാലിനെ റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ആളൂര്‍ എസ്ഐ എം. അഫ്സല്, എഎസ്ഐ വി.എം. മിനിമോള്‍, സീനിയര്‍ സിപിഒ ഇ.എസ്. ജീവന്, സിപിഒ കെ.എസ്. ഉമേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍
തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
കാപ്പ ഉത്തരവ്; കുപ്രസിദ്ധ ഗുണ്ടയെ ഒരു വര്‍ഷത്തേക്ക് ജയിലാക്കി
തൂഫാന്, ദി നാര്‍ക്കോ ഹണ്ട്; മുന്നൊരുക്കവുമായി തൃശൂര്‍ റൂറല്‍ പോലീസ്
മാടായിക്കോണത്ത് വീട് കുത്തി തുറന്ന് മൊബൈലും പണവും കവര്‍ന്നു, പ്രതി അറസ്റ്റില്‍
നാലര കോടിയുടെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റില്‍