മരണാനന്തര പരിശോധനയില്‍ വൃദ്ധസദനത്തിലെ അന്തേവാസിക്കും കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട: മരണാനന്തരം നടത്തിയ പരിശോധനയില്‍ വൃദ്ധസദനത്തിലെ അന്തേവാസിക്കു കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പല്‍ ഓഫീസ് റോഡിലുള്ള വൃദ്ധസദനമായ ദൈവപരിപാലനഭവനത്തിലെ അന്തേവാസി പാലക്കാട് കിഴക്കുഞ്ചേരി മാതൃസദനത്തില്‍ വിജയന് (75) ആണു മരിച്ചത്. മരണാനന്തരം താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ 18 വര്‍ഷങ്ങളായി ദൈവപരിപാലന ഭവനത്തിലെ അന്തേവാസിയാണ്. സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ മുക്തിസ്ഥാനില്‍ നടത്തി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി