കാല് വഴുതി കുളത്തില്‍ വീണ് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു
വെളയനാട്: കളിക്കുന്നതിനിടയില്‍ കാല് വഴുതി കുളത്തില്‍ വീണ് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി കൊറ്റനെല്ലൂര്‍ പൂന്തോപ്പ് സ്വദേശി കോമ്പാറക്കാരന്‍ സണ്ണിയുടെ മകന് സോളമന് (10) ആണ് മരിച്ചത്. സഹോദരനൊപ്പം കളിക്കുന്നതിനിടയില്‍ വീട്ടിലെ അക്വേറിയത്തിലേക്ക് പായല്‍ എടുക്കുന്നതിനായി കുളത്തിനരികിലേക്ക് സോളമന് പോകുകയായിരുന്നു. കുളത്തിനരികില്വച്ച് പെട്ടന്ന് കാല്‍വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. സോളമനെ രക്ഷിക്കാനായി സഹോദരനും കുളത്തിലിറങ്ങിയെങ്കിലും ഇരുവരും മുങ്ങിതാഴുകയായിരുന്നു. സമീപവാസിയായ സ്ത്രീ എത്തിയാണ് മൂത്ത മകനെ രക്ഷിച്ചത്. സോളമന് മരണപെടുകയായിരുന്നു. സംസ്കാരം വെളയനാട് സെന്റ് മേരീസ് ദേവാലയത്തില്‍ നടന്നു. അമ്മ-സിമി, സഹോദരന്-സാമുവല്‍ (എട്ടാം ക്ലാസ് വിദ്യാര്‍ഥി, ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂള്‍)

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി