എല്‍എല്‍ബി പ്രവേശനപരീക്ഷ; വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് റാങ്ക്

സി.എന്‍. ഷിനില്‍.
കാട്ടൂര്‍: ഔദ്യോഗികജീവിതത്തിനു ശേഷം നിയമപഠനത്തിനൊരുങ്ങിയ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒന്നാംറാങ്ക്. സംസ്ഥാനത്തെ ലോകോളജുകളിലെ ത്രിവത്സര എല്‍എല്‍ബി പ്രവേശനപരീക്ഷയില്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ചാത്തംകുടത്ത് വീട്ടില്‍ സി.എന്‍. ഷിനിലിനാണ് ഒന്നാംറാങ്ക് ലഭിച്ചത്. ഷിനില്‍ വലപ്പാട്, കൊരട്ടി പഞ്ചായത്തുകളില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്. തുടര്‍ന്ന് എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്ഗനൈസേഷന് തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. കാട്ടൂര്‍ ഗ്രാമീണവായനശാലയില്‍ എക്സിക്യൂട്ടീവ് അംഗമാണ്. തൃശൂര്‍ ഗവ. ലോ കോളജില്‍ ചേര്‍ന്ന് പഠിക്കാനാണ് ഷിനിലിന്റെ ആഗ്രഹം.