പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ പുതിയ സിടി സ്കാന്‍ സെന്ററിന്റെ ഉദ്ഘാടനം നടത്തി

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ അമ്പത്തിയെട്ടാം ഹോസ്പിറ്റല്‍ ഡേ ആഘോഷവും പുതിയ സിടി സ്കാന്‍ സെന്ററിന്റെ ഉദ്ഘാടനവും രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ അമ്പത്തിയെട്ടാം ഹോസ്പിറ്റല്‍ ഡേ ആഘോഷവും പുതിയ സിടി സ്കാന്‍ സെന്ററിന്റെ ഉദ്ഘാടനവും രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. കാലാനുസൃതമായ മാറ്റങ്ങളിലൂടെ അത്യാധുനിക സൗകര്യങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടാണ് ഹോസ്പിറ്റല്‍ മാനേജ്മന്റ് ആശുപത്രിയെ കഴിഞ്ഞ അമ്പത്തിയെട്ടു വര്‍ഷങ്ങളില്‍ മുന്നോട്ടുകൊണ്ടു പോകുന്നതെന്ന് ബിഷപ്പ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഗുണമേന്മയുള്ള ശുശ്രുഷക്കും രോഗീസുരക്ഷക്കും പ്രാധാന്യം നല്കി മാറ്റങ്ങള്‍ അനിവാര്യമായ പല മേഖലകളും പുനര്‍നിര്‍മിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിഷപ്പ് കൂട്ടിചേര്‍ത്തു. മരിറ്റന് സിസ്റ്റേഴ്സ്സ് സ്നേഹോദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും ഹോസ്പിറ്റല്‍ ഡയറക്ടറും മെഡിക്കല്‍ സൂപ്രണ്ടുമായ സിസ്റ്റര്‍ ഡോ. റീറ്റ സിഎസ്എസ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ജോയിന്റ് റീജിണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ ബിജു ഐസക് മുഖ്യപ്രഭാഷണം നടത്തി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവക വികാരി ഫാ. ജോയ് വട്ടോളി സിഎംഐ, ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടര്‍ എം.വി. വാറുണ്ണി, പഞ്ചായത്തംഗം മണി സജയന്, എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ കെ. ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ് സ്വാഗതവും ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ് ആമുഖ പ്രസംഗവും മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സീന സിഎസ്എസ് നന്ദിയും പറഞ്ഞു. മാഗ്നസ് ഡയഗ്നോസ്റ്റിക്സുമായി സഹകരിച്ചാണ് ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിടി സ്കാന്‍ സെന്റര്‍ പ്രവര്ത്തനക്ഷനമാക്കിയിരിക്കുന്നത്.