ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോണ്വൊക്കേഷന് ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ബിരുദദാനച്ചടങ്ങ് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബിയം റിസേര്‍ച്ച് ഡയറക്ടര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ബിരുദദാനച്ചടങ്ങ് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബിയം റിസേര്‍ച്ച് ഡയറക്ടര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. സത്യഭാമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അധ്യാപിക പ്രഫ. അനിമ നന്ദ, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി വിദ്യാര്‍ഥിനികള്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജര്‍ സിസ്റ്റര്‍ ഡോ. ട്രീസ ജോസഫ് ഉപഹാരങ്ങള്‍ സമ്മാനിച്ചു.