വീട്ടിലെ ലൈബ്രറി സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു

പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, മംഗള കരാട്ടുപറമ്പില്‍, രാധാകൃഷ്ണന് വെട്ടത്ത്.
കാറളം: വീട്ടിലെ ലൈബ്രറിയുടെ പേരില്‍ നല്കുന്ന സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ച് സാംസ്കാരിക പ്രവര്ത്തകന്. സാംസ്കാരിക പ്രവര്ത്തകന് റഷീദ് കാറളം തന്റെ വീട്ടിലുള്ള ലൈബ്രറിയുടെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. നോവല്‍ സാഹിത്യ പുരസ്കാരത്തിന് പ്രഫ. വി.കെ. ലക്ഷ്മണന് നായരുടെ ലക്ഷംവീട്, മംഗള കരാട്ടുപറമ്പില്‍ എഴുതിയ ദയ സമന്വയത്തിന്റെ പ്രവാചകന് എന്നീ നോവലുകളും ചെറുകഥാ പുരസ്കാരത്തിന് രാധാകൃഷ്ണന് വെട്ടത്തിന്റെ അപരിചിതരുടെ കടല്‍ എന്ന കഥാസമാഹാരവും തെരഞ്ഞെടുക്കപ്പെട്ടു. 5,000 രൂപയും മെമന്റോയുമാണ് പുരസ്കാരം.
നോവല്‍, ചെറുകഥ എന്നീ കൃതികളില്‍നിന്നും സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് ദയ, കെ. വേണുഗോപാല്‍, മിനി രാജേഷ്, മോഹനന് വെള്ളൂപറമ്പില്‍, ദിലീപന് പൊയ്യ, ശ്രീജ വേണുഗോപാല്‍, സുജാത സോമന്, ഇ.ഡി.അഗസ്റ്റിന്, പ്രീതി രാകേഷ് എന്നിങ്ങനെ എട്ടുപേരെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്കി ആദരിക്കും. 29 -ന് രാവിലെ 11-ന് റഷീദ് കാറളത്തിന്റെ വീട്ടിലെ ലൈബ്രറി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷയാകും. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും വയലാര്‍ അവാര്‍ഡ് ജേതാവുമായ അശോകന് ചരുവില്‍ മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. അനുബന്ധമായി നടക്കുന്ന കവിയരങ്ങ് കവി പി.എന്‍. സുനില്‍ ഉദ്ഘാടനം ചെയ്യും.