കേന്ദ്ര അവഗണനക്ക് എതിരെ കെഎസ്ടിഎ പ്രതിഷേധ സമരം നടത്തി

വിദ്യാഭ്യാസ രംഗത്ത് സമഗ്ര ശിക്ഷ കേരളക്ക് കേന്ദ്രം ഫണ്ട് നിഷേധിക്കുന്നതിന് എതിരെ കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പതിഷേധ സംഗമം സംസ്ഥാന കമ്മിറ്റി അംഗം ദീപാ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ രംഗത്ത് സമഗ്ര ശിക്ഷ കേരളക്ക് കേന്ദ്രം ഫണ്ട് നിഷേധിക്കുന്നതിന് എതിരെ കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ദീപാ ആന്റണി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി കെ.ആര്. സത്യപാലന് സ്വാഗതം പറഞ്ഞു. കെആര്‍ടിഎ പ്രതിനിധി ആര്. സുജാത അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടിയില്‍ എസ്എസ്കെയിലെ ജീവനക്കാരും കെഎസ്ടിഎ അംഗങ്ങളും പങ്കെടുത്തു.