താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ വായനാവാരം ആഘോഷിച്ചു

താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ വായനാവാരത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍.
താണിശേരി: താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ വായനാവാരം ജൂണ്‍ 19, 20, 21 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.എന്‍. പണിക്കര്‍ അനുസ്മരണം, വായനയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള പ്രഭാഷണം, സാഹിത്യകാരനെ പരിചയപ്പെടല്‍, കവിതാരചന മത്സരം, ക്വിസ് എന്നിവ സംഘടിപ്പിയ്ക്കപ്പെട്ടു. സ്കൂളിലെ വായനാ- ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ വിജയികളായവര്‍ക്ക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ മേച്ചേടത്ത് പുരസ്കാരങ്ങള്‍ നല്കി. എം.വി. സമന്വയ് (ക്വിസ്), ജുവാന്‍ പി. ജോബി (കവിതാരചന- ഇംഗ്ലീഷ്), അബീന റോസ് ഷെറിന് (കവിതാരചന- മലയാളം) എന്നിവര്‍ വിജയികളായി. വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ നല്ല വായന വരുത്തുന്ന മാറ്റങ്ങള്‍ തിരിച്ചറിയുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും എല്ലാവരും ശ്രമിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഓര്‍മ്മിപ്പിച്ചു.