ഓപ്പറേഷന് കാപ്പ വേട്ട തുടരുന്നു….. 2025-ല്‍ മാത്രം 40 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, 107 ഗുണ്ടകളെ കാപ്പ ചുമത്തി 67 പേര്‍ക്കെതിരെ കാപ്പ പ്രകാരം നാടു കടത്തി

ബിജു, വിവേക്.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ല റൂറല്‍ പോലീസ് പരിധിയില്‍ 2025-ല്‍ മാത്രം 40 പേരെ കാപ്പ പ്രകാരം ജയിലിലടക്കുകയും 107 ഗുണ്ടകളെ കാപ്പ ചുമത്തി 67 പേര്‍ക്കെതിരെ കാപ്പ പ്രകാരം നാടു കടത്തുകയും ചെയ്തു. ഇരിങ്ങാലക്കുട കൊരിമ്പിശേരി കണ്ടേശ്വരം തെക്കേമഠത്തില്‍ വീട്ടില്‍ സജിഷ്ണു (22), ആളൂര്‍ പൊന്മിനിശേരി വീട്ടില്‍ ജിന്റോപി എന്നു വിളിക്കുന്ന ജിന്റോ ജോണി (40), കുറ്റിച്ചിറ മൊറേലി വീട്ടില്‍ ചാള്‍സ് (31) വയസ്സ് എന്നിവരെ ആറു മാസത്തേക്ക് നാടുകടത്തി. മുരിങ്ങൂര്‍ മുക്കില്‍ വീട്ടില്‍ മുയല് ബിജു എന്നു വിളിക്കുന്ന ബിജു (40), പെരിങ്ങോട്ടുകര ദേശത്ത്, തെക്കിനിയേടത്ത് വീട്ടില്‍ ഒബ്രു എന്നു വിളിക്കുന്ന വിവേക് (38) എന്നിവരെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടുകടത്തി. എറിയാട് പുളിയനാര് പറമ്പില്‍ വീട്ടില്‍ സഞ്ജയ് ദത്ത് (31), കുറ്റിച്ചിറ വെട്ടിക്കുഴി പുലിക്കുന്നേല്‍ വീട്ടില്‍ ഡെറിന്‍ (30), കോടശ്ശേരി നായരങ്ങാടി തോട്ടാപ്പിള്ളി വീട്ടില്‍ പ്രദീപ് (44) എന്നിവരെ ആറ് മാസക്കാലത്തേക്ക് ഡിവൈഎസ്പി ഓഫീസില്‍ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായി.