ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ദുക്റാന തിരുനാളിനു കൊടിയേറി

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ കൊടിയേറ്റുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിനു കൊടിയേറി. കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ കൊടിയേറ്റി. അസിസ്റ്റന്റ് വികാരിമാരായ ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ. ആന്റണി നന്പളം എന്നിവർ നേതൃത്വം നൽകി. തിരുനാൾ ജനറൽ കണ്‍വീനറും കൈക്കാരനുമായ ബാബു ജോസ് പുത്തനങ്ങാടി, കൈക്കാരൻമാരായ തിമോസ് പാറേക്കാടൻ, പോൾ ചാമപറന്പിൽ, ജോമോൻ തട്ടിൽ മണ്ടി ഡേവി, തിരുനാൾ ജോയിന്റ് കണ്‍വീനർമാരായ ഷാജു പന്തലിപ്പാടൻ, ജിജി പള്ളായി, രഞ്ചി അക്കരക്കാരൻ, ജോസ് ജി. തട്ടിൽ, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു. തിരുനാൾദിനമായ ജൂലൈ മൂന്നിന് ഉൗട്ടുനേർച്ച ഉണ്ടായിരിക്കും.