എന്‍എസ്എസ് സമാഹരിച്ച പഠനോപകരണങ്ങള്‍ നല്കി

എന്‍എസ്എസിന്റെ സഹായത്തോടെ സമാഹരിച്ച പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: എന്‍എസ്എസിന്റെ സഹായത്തോടെ സമാഹരിച്ച പഠനോപകരണങ്ങള്‍ ഗവ. ഗേള്‍സ് സ്കൂളിലെ കെജി, എല്‍പി, യുപി, എച്ച്എസ് വിഭാഗം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വിതരണം ചെയ്തു. ഗവ. എല്‍പി സ്കൂളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ ഒ.എസ്. ശ്രീജിത്ത്, പിടിഎ പ്രസിഡന്റുമാരായ അംഗന അര്ജുനന്, ആനി ഹെല്‍ഗി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എസ്. രാജീവ്, ബിപിസി കെ.ആര്. സത്യപാലന്, കെ.എസ്. സുഷ, അജിത, പി.ബി. അസീന തുടങ്ങിയവര്‍ സംസാരിച്ചു.