കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നയാള് മരിച്ചു. കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിനു പടിഞ്ഞാറുവശം താമസിക്കുന്ന മുടവന്‍ കാട്ടില്‍ അബ്ദുള്‍ ഗഫൂര്‍ (കുഞ്ഞുമോന് 65) ആണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ 19 നാണ് കുഞ്ഞുമോന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയത്. മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഭാര്യ: റംല. മക്കള്‍: റഫീക്ക്, ഷെബീര്‍, റാബിയ. മരുമക്കള്‍: സൈഫു, സഹീഹ. സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തി.