ശുദ്ധജല സ്വാശ്രയത്വം: കിണര്‍ റീചാര്‍ജിങ്ങിന് 25 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്
ശുദ്ധജല സ്വാശ്രയത്വം എന്ന ലക്ഷ്യത്തിനായി ഗ്രീന്‍ മുരിയാട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 300 കിണറുകള്‍ ആദ്യഘട്ടത്തില്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനുള്ള പദ്ധതി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: ശുദ്ധജല സ്വാശ്രയത്വം എന്ന ലക്ഷ്യത്തിനായി ഗ്രീന്‍ മുരിയാട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 300 കിണറുകള്‍ ആദ്യഘട്ടത്തില്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനുള്ള പദ്ധതി മുരിയാട് പഞ്ചായത്ത് ആവിഷ്കരിച്ചു. കൂടാതെ എന്ആര്ഇജിയും കിണര്‍ റീചാര്‍ജിങ്ങിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 300 എന്‍ആര്‍ഇജി പദ്ധതിക്ക് പുറമേ 25 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി നീക്കി വെച്ചിട്ടുള്ളത്. പഞ്ചായത്തിന്റെ ഇഎംഎസ് ഹാളില്‍ വച്ച് നടന്ന ഗുണഭോക്തൃ സംഗമത്തില്‍ വച്ച് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. വി.ഒ. ഗീത പദ്ധതി വിശദീകരിച്ചു. മുരിയാട് മേഖലയിലെ ഗുണഭോക്താക്കളുടെ സംഗമം പഞ്ചായത്ത് ഹാളിലും പുല്ലൂര്‍ മേഖലയിലെ ഗുണഭോക്തൃ സംഗമം പുല്ലൂര്‍ ബാങ്ക് ഹാളില്‍ വച്ചും നടന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സരിത സുരേഷ്, കെ.യു. വിജയന്, ഭരണ സമിതി അംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, എ.എസ്. സുനില്‍കുമാര്‍, ജിനി സതീശന്, നിഖിത അനൂപ്, മണി സജയന്, ആര്എച്ച്ആര്ഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിപിന്‍ പോള്‍, വിഇഒ തനൂജ, സെക്രട്ടറി പി.ബി. ജോഷി എന്നിവര്‍ സംസാരിച്ചു. റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ്ങ് റിസര്‍ച്ച് എന്റ് ഡവലപ്പ്മെന്റ് സെന്ററാണ് നിര്‍വ്വഹണം നടത്തുക.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു