കാട്ടൂരില്‍ ആനയൂട്ടിന് എത്തിയ ആന ഇടഞ്ഞോടി

കാട്ടൂരില്‍ ഊട്ടിന് എത്തിച്ച ഇടഞ്ഞോടിയ ആന വീട്ടുപറമ്പില്‍.
കാട്ടൂര്‍: കാട്ടൂരില്‍ ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. കാട്ടൂര്‍ എസ്എന്‍ഡിപി അമേയ കുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിയ മഹാലക്ഷ്മി കുട്ടികൃഷ്ണന് എന്ന ആനയാണ് ഇന്നലെ ഉച്ചതിരിഞ്ഞ് ഇടഞ്ഞോടിയത്. ആനയുടെ മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നില്ല. അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പാപ്പാന്മാര് തന്നെ തളക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. ആന ഓടിയ വഴിയിലെ ഒരു മതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.