കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്കി ആദരിച്ചു

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച വിദ്യാദരം ചടങ്ങ് തൃശൂര്‍ ജില്ല അസിസ്റ്റന്റ്് കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിലെ മെമ്പര്‍മാരുടെ മക്കളില്‍ എല്ലാ വിഷയങ്ങളിലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും മെമന്റോയും ക്യാഷ് അവാര്‍ഡും നല്കി ആദരിച്ചു. വിദ്യാദരം ചടങ്ങ് തൃശൂര്‍ ജില്ല അസിസ്റ്റന്റ് കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എം.ജെ. റാഫി, മധുജ ഹരിദാസ്, എം.ഐ. അഷ്റഫ്, ഷെറിന് തേര്‍മഠം, ഇ.എല്‍. ജോസ്, പി.പി. ആന്റണി, രാജന് കുരുമ്പേപറമ്പില്‍, കെ.ബി. ബൈജു, പി.എ. മുഹമ്മദ് ഇക്ബാല്‍, രാജേഷ് കാട്ടിക്കോവില്‍, സ്മിത മനോജ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന് സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.