കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ നിയോജകമണ്ഡലം വാര്‍ഷികം നടത്തി
കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ നിയോജകമണ്ഡലം വാര്‍ഷിക സമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരിയെ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ നിയോജകമണ്ഡലം വാര്‍ഷിക സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വര്‍ഗീയതക്ക് രാഷ്ട്രീയ മാന്യത വന്നതാണ് സമൂഹത്തിന്റെ ഇന്നത്തെ അപചയമെന്ന് ഗാന്ധി ദര്ശന് വേദി അഭിപ്രായപ്പെട്ടു. പരസ്പരസ്നേഹവും സാഹോദര്യവും രാജ്യത്ത് തിരികെ കൊണ്ടുവരാനുള്ള ഗാന്ധിയന്‍ സമര മാര്‍ഗങ്ങള്‍ക്ക് വീണ്ടും സമയമായെന്നും യോഗം വിലയിരുത്തി.
ഗാന്ധിയന്‍ ദര്‍ശനത്തിലൂന്നിയ നെഹ്റുവിന്റെ ദീര്‍ഘവീക്ഷണമാണ് രാജ്യത്ത് ഇന്ന് കാണുന്ന എല്ലാ പുരോഗതിക്കും അടിത്തറ പാകിയത് എന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് നെഹ്റു നല്കിയ സംഭാവന ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്നും നെഹ്റുവിനെ അനുസ്മരിച്ചുകൊണ്ട് അവര്‍ അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് യു. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അഖില്‍ എസ്. നായര്‍, ജില്ലാ വൈസ് ചെയര്മാന് പി.കെ. ജിനന്, സെക്രട്ടറി എസ്. സനല്‍കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹക്ക്, സെക്രട്ടറി എ.സി. സുരേഷ്, ഡോ. ടി.കെ. ഉണ്ണികൃഷ്ണന്, ട്രഷറര്‍ ടി.എസ്. പവിത്രന്, വൈസ് പ്രസിഡന്റ് ഷൗക്കത്താലി എന്നിവര്‍ പ്രസംഗിച്ചു. സോണിയ ഗിരി, ഡോ. ടി.കെ. ഉണ്ണികൃഷ്ണന് എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. ഭാരവാഹികള്‍: യു. ചന്ദ്രശേഖരന് (പ്രസിഡന്റ്), എ.സി. സുരേഷ് (സെക്രട്ടറി), ടി.എസ്. പവിത്രന് (ട്രഷറര്‍).


സ്വകാര്യ ബസ് ബൈക്കുകളിലിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം, മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്
കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളത്തിനു പുതുജീവന്‍
പുരസ്കാരം നിറവിൽ ക്രൈസ്റ്റ് കോളജ്
ക്രൈസ്റ്റ് കോളജില്‍ ദേശീയ സാമ്പത്തിക ശാസ്ത്ര ശില്പശാല
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ തൃശൂര്‍ റൂറല്‍ പോലീസ് കണ്ടെത്തി തിരികെ നല്കി. നല്‍കിയത് 489 മൊബൈല്‍ ഫോണുകള്‍
പാരാ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നേട്ടങ്ങളുമായി ആതിര