വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
ഇരിങ്ങാലക്കുടയില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പാചകപ്പുരയില്‍ നടന്ന പാലു കാച്ചല് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ. ഭരതന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഗായത്രി ഹാളിലാണ് ഭക്ഷണശാല. ഊട്ടുപുരയിലേക്കുള്ള വിഭവ സമാഹരണവും പാലുകാച്ചലും നടന്നു. നാലു ദിവസവും പപ്പടവും പായസവും ഉള്‍പ്പടെയുള്ള സദ്യയാണ് ഒരുക്കുന്നത്. രാവിലെ ലഘുഭക്ഷണം, ഉച്ചയ്ക്ക് സദ്യ, നാലിന് ചായ, രാത്രി ലഘുഭക്ഷണം എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കലോത്സവത്തിന്റെ ഭാഗമാകുന്ന എല്ലാവര്ക്കും ഭക്ഷണം നല്‍കുന്നുണ്ട്. ഓരോ ദിവസവും വ്യത്യസ്തമായ രീതിയിലാണ് ഭക്ഷണം തയാറാക്കുന്നത്. നാലു ദിവസത്തെ പായസത്തിന്റെ ചേരുവകളും വ്യത്യാസമുണ്ടാകും.
കൊടകര അയ്യപ്പദാസിന്റെ നേതൃത്വത്തില്‍ മുപ്പതോളം പേരാണ് പാചകത്തിന് നേതൃത്വം നല്‍കുന്നത്. സ്കൂള്‍ കലോത്സവങ്ങള്‍ക്ക് ഭക്ഷണം പാചകം ചെയ്തുള്ള മുന്‍പരിചയവും കൂട്ടിനുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാന കായിക മേളയില്‍ പാചകം ചെയ്തിരുന്നത് ഇദ്ദേഹമാണ്. പാചകപ്പുരയില്‍ തയാറാക്കിയ അടുപ്പില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ. ഭരതന് മാസ്റ്റര്‍ പാലു കാച്ചി ഉദ്ഘാടനം ചെയ്തു. വിഭവ സമാഹരണത്തിന്റെ ഉദ്ഘാടനം ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ പി.എം. ബാലകൃഷണന് നിര്‍വഹിച്ചു.


കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും