യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
പ്രതി റോസി.
ആളൂര്‍: യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍. കല്ലേറ്റുംകര സ്വദേശി കുഴുവേലി വീട്ടില്‍ റോസി (70) യെയാണ് അറസ്റ്റ് ചെയ്തത്. കല്ലേറ്റുംകരയിലുള്ള നിപ്മര്‍ ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തുവരുന്ന നടത്തറ സ്വദേശി പാലത്തിങ്കല്‍ വീട്ടില്‍ ജോജോ തോമസ് (30) ന്റെ മാലയാണ് കവര്‍ന്നത്.
ജോജോ ക്ക് ഷോള്ഡറില് വേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചെയ്യുന്നതിനായി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിലെ ക്യാബിനില്‍ 3,66,000രൂപയോളം വിലവരുന്ന നാലു പവന്റെ സ്വര്‍ണമാല ഊരിവെച്ചിരുന്നു. ഈ മാല മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ബി. ഷാജിമോന്‍, എസ്ഐ ബെന്നി, ജിഎസ്ഐമാരായ സുമേഷ്, ജെയ്സണ്‍, ജയകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ മിനിമോള്‍, ബിന്ദു, സുനന്ദ്, ആകാശ്, രാഗേഷ്, വിശാഖ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു