ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്ററായി നിയമിതനായ ഫാ. ജോളി വടക്കനെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതാംഗമായ മോണ്‍ ജോളി വടക്കനെ ഗള്‍ഫ് മേഖലയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമല് മാര്‍പാപ്പ നിയമിച്ചു. മോണ്‍ ജോളി വടക്കന്‍ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്തു വരവെയാണ് ഈ പുതിയ നിയോഗം. ഫാ. ജോളി വടക്കന്‍ ഇരിങ്ങാലക്കുട രൂപതയിലെ മാള ഫൊറോന ഇടവകയില്‍ വടക്കന്‍ തറവാട്ടില്‍ ഇട്ടിര ബേബി ദമ്പതികളുടെ മകനായി ജനിച്ചു.
സിജോ, ഫാ. ലിജോ വടക്കന്‍ എസ്ഡിബി, ലീല, റൂബി, സിജി, ലിജി എന്നിവര്‍ സഹോദരങ്ങളാണ്. സ്കൂള്‍ വിദ്യാഭ്യാസം മാള സെന്റ് ആന്റണീസ് ഹെസ്കൂളിലാണ് നടത്തിയത്. വൈദിക പരിശീലനത്തിന്റെ പ്രാഥമിക പഠനം തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും ഫിലോസഫി പഠനം ആലുവ കാര്‍മ്മല്‍ഗിരി മേര് സെമിനാരിയിലും തിയോളജി മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയിലപും പൂര്‍ത്തിയാക്കി. 1989 ഡിസംബര്‍ 26ന് മാള, സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയില്‍ വച്ച് മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
അസിസ്റ്റന്റ് വികാരി എന്ന നിലയില്‍ കുറ്റിക്കാട് ഫൊറോന, തെക്കന്‍ താണിശേരി പള്ളികളില്‍ അജപാലന ശുശ്രൂഷ നിര്‍വഹിച്ചു. തുടര്‍ന്ന് റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്യൂണിക്കേഷന്‍ മീഡിയയിലും കാറ്റക്കിസത്തിലും ലൈസന്‍ഷ്യേറ്റ് ബിരുദം നേടി. ഇരിങ്ങാലക്കുട രൂപതിയില്‍ വിദ്യാജ്യോതി കാറ്റക്കറ്റിക്കല്‍ സെന്റര്‍, ജസ്റ്റിസ് ഫോറം, പ്രത്യാശ, ബൈബിള്‍ അപ്പസ്തൊലേറ്റ്, ക്രിസ്തുദര്‍ശന്‍ കമ്മ്യൂണിക്കേഷന്‍ മീഡിയ എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായും, കുഴൂര്‍, പാറക്കടവ്, കടുപ്പശേരി, പുത്തന്‍ചിറ ഫൊറോന, മേലഡൂര്, ചാലക്കുടി ഫൊറോന പള്ളികളില്‍ വികാരിയായും ഇരിങ്ങാലക്കുട രൂപത പിആര്‍ഒ രൂപത ആലോചന സമിതി, വൈദിക സമിതി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
2013 2019 കാലയളവില്‍ പാലാരിവട്ടം പിഒസിയില്‍ കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി, പിഒസി യിലെ ഡീന്‍ ഓഫ് സ്ററഡിസ്, ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്, തൃശൂര്‍, മേരിമാത എന്നീ മേജര്‍ സെമിനാരികളില്‍ വിസിറ്റിംഗ് പ്രഫസര്‍ എന്നീ നിലയിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള ജോളിയച്ചന് വിവിധ ക്രിസ്തീയ ചാനലുകളില്‍ വചന പ്രഘോഷണങ്ങളും സന്ദേശങ്ങളും നല്‍കാറുണ്ട്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ധാരാളം ക്ലാസുകള്‍ നയിച്ചിട്ടുള്ള അച്ചന് മികച്ച ഒരു സംഘാടകനും കൂടിയാണ്.

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍