സാമൂഹികനീതിയുടെ രാഷ്ട്രീയം അജന്‍ഡയാകണം കെപിഎംഎസ്
കെപിഎംഎസ് മീഡിയ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എ. വേണു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തദ്ദേശതെരഞ്ഞെടുപ്പില്‍ സാമൂഹികനീതിയുടെ രാഷ്ട്രീയം മുഖ്യ അജന്ഡയാകണമെന്ന് കെപിഎംഎസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭരിക്കുന്ന പലസ്ഥാപനങ്ങളിലും സംവരണമാനദണ്ഡം പാലിക്കുന്നതില്‍ ഗുരുതര അലംഭാവം തുടരുകയാണ്. ഇത്തരം വിഷയങ്ങള്‍ ഉള്‍പ്പടെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഇരിങ്ങാലക്കുട ചാത്തന് മാസ്റ്റര്‍ സ്മാരകമന്ദിരത്തില്‍ നടന്ന കെപിഎംഎസ് മീഡിയ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എ. വേണു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന് അധ്യക്ഷനായി. പഞ്ചമി സംസ്ഥാന കമ്മിറ്റി അംഗം ശാന്താ ഗോപാലന്, കെ.വി. ഉണ്ണികൃഷ്ണന്, സന്ധ്യാ മനോജ്, കെ.എസ്. സുധീഷ്, പി.സി. രാജേഷ്, അമല്‍കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു