ഹൃദയാര്‍ദ്രമായി ഇ. കേശവദാസ് അനുസ്മരണം
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുക്കിയ യുധിഷ്ഠിരാര്ജ്ജുനീയം കഥകളിയില്‍ ധര്‍മ്മപുത്രരായി കലാമണ്ഡലം അരുണ്‍വാര്യരും അര്‍ജ്ജുനനായി കലാമണ്ഡലം ഷണ്മുഖനും ശ്രീകൃഷ്ണനായി ഡോ. ജയന്തി ദേവരാജും അരങ്ങത്ത്.
ഇരിങ്ങാലക്കുട: ഡോ.കെ.എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ മുന്‍നിര പ്രവര്‍ത്തകനായിരുന്ന ഇ. കേശവദാസിന്റെ അനുസ്മരണം ഹൃദയാര്‍ദ്രമായി. കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേശവദാസിന്റെ കുടുംബസഹകരണത്തോടെ ഉണ്ണായിവാരിയര്‍ സ്മാരകലാനിലയം ഹാളില്‍ ഒരുക്കിയ സ്മരണാഞ്ജലിയില്‍ കഥകളിയാചാര്യന്‍ ഡോ. സദനം കൃഷ്ണന്‍കുട്ടിയും രമ കേശവദാസും ചേര്‍ന്ന് ഛായാചിത്രത്തിനു മുന്നില്‍ ഭദ്രദീപം കൊളുത്തി.
ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറിയായിരിക്കേ, ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പ് അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞ കേശവദാസ് ഇന്നും നമ്മുടെ സ്മൃതിപഥത്തിലുണ്ടെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ കഥകളിനടന് കലാനിലയം ഗോപി പറഞ്ഞു. കേശവദാസിന്റെ മകന് ഇ.കെ. വിനോദ് വാരിയര്‍ രചനയും, രംഗസംവിധാനവും നിര്‍വഹിച്ച യുധിഷ്ഠിരാര്ജ്ജുനീയം ആട്ടക്കഥയുടെ ആദ്യത്തെ അരങ്ങിനുമുമ്പ് കഥയേയും കളിയേയും പരിചയപ്പെടുത്തിക്കൊണ്ട് ചാലക്കുടി എം. മുരളീധരന് പ്രഭാഷണം നടത്തി.
ക്ലബ്ബ് പ്രസിഡന്റ് രമേശന് നമ്പീശന് സ്വാഗതവും സെക്രട്ടറി അഡ്വ. രാജേഷ് തമ്പാന് കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് നടന്ന കഥകളിയില്‍ യുധിഷ്ഠിരനായി കലാമണ്ഡലം അരുണ്‍ വാര്യര്‍, അര്‍ജ്ജുനനായി കലാമണ്ഡലം ഷണ്മുഖദാസ്, കൃഷ്ണനായി ഡോക്ടര്‍ ജയന്തി ദേവരാജ് എന്നിവര്‍ വേഷമിട്ടു.
കലാനിലയം രാജീവന്, കലാമണ്ഡലം കൃഷ്ണകുമാര്‍ എന്നിവര്‍ സംഗീതത്തിലും കലാനിലയം ഉദയന്‍ നമ്പൂതിരി ചെണ്ടയിലും കലാനിലയം പ്രകാശന് മദ്ദളത്തിലും അകമ്പടിയേകി. കലാനിലയം വിഷ്ണു ചുട്ടി കുത്തി. നെടുമുടി മധുസൂദനപ്പണിക്കര്‍, കലാമണ്ഡലം മനേഷ്, നാരായണന്‍കുട്ടി എന്നിവര്‍ അണിയറ സഹായികളായി. ശ്രീപാര്‍വ്വതി കലാകേന്ദ്രം ഇരിങ്ങാലക്കുട ചമയമൊരുക്കി. പ്രശസ്ത കലാനിരൂപകന് കെ.ബി. രാജാനന്ദ് ഈ ആട്ടക്കഥയേയും രംഗാവതരണത്തേയും വിലയിരുത്തി സംസാരിച്ചു.

ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ സേക്രഡ് ഹാർട്ട്
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
സാമൂഹികനീതിയുടെ രാഷ്ട്രീയം അജന്‍ഡയാകണം കെപിഎംഎസ്
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍